ഉമ്മൻചാണ്ടിയുടെ പരിപാടികൾ ബഹിഷ്കരിക്കും: എൽ.ഡി.എഫ്.
- കണ്ണൂർ- ജില്ലയിൽ ഫിബ്രവരി 29 ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പങ്കെടുത്ത് നടക്കുന്ന പരിപാടികൾ ബഹിഷ്ക്കരിക്കാൻ എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെയും, സഹകരിക്കുന്ന കക്ഷികളുടെയും യോഗം തീരുമാനിച്ചു. കണ്ണൂർ വിമാനത്താവളം, കണ്ണൂർ യൂനിവേഴ്സിറ്റി, ബാരാപോൾ, അഴീക്കൽ തുറമുഖം, മൊയ്തുപാലം, എന്നീ അഞ്ച് പരിപാടികളാണ് ബഹിഷ്ക്കരിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ബഹിഷ്ക്കരണ പരിപാടികൾ വിജയിപ്പിക്കുവാൻ മുഴുവനാളുകളോടും യോഗം അഭ്യർത്ഥിച്ചു. കെ.കെ.രാമചന്ദ്രൻ യോഗത്തിൽ അദ്ധ്യക്ഷതവഹിച്ചു. കൺവീനർ കെ.പി.സഹദേവൻ, എം.വി.ജയരാജൻ, സി.രവീന്ദ്രൻ,വി.വി.കുഞ്ഞികൃഷ്ണൻ, കെ.കെ.ജയപ്രകാശ്, ജേക്കബ് ചൂരനോലിൽ, വി.രാജേഷ്പ്രേം, കെ.സുരേശൻ, സിവി.ശശീന്ദ്രൻ, അഷ്റഫ് പുറവൂർ, സന്തോഷ് മാവില, അഡ്വ.ടി.മനോജ്കുമാർ,ഡി.മുനീർ എന്നിവർ സംസാരിച്ചു.
കെ.പി സഹദേവൻ
കൺവീനർ
കൺവീനർ
പത്രസമ്മേളനം: പിണറായി വിജയന്
നവകേരളമാർച്ച് സമാപിക്കുന്ന കേന്ദ്രങ്ങളിൽ താഴെ കൊടുത്ത പ്രകാരം ജാഥാ ലീഡർ സ. പിണറായി വിജയൻ മാധ്യമ പ്രവർത്തകരെ കാണും. കൃത്യസമയത്ത് തന്നെ പങ്കെടുക്കാൻ താൽപ്പര്യം.
ജനു. 17 ന് കാലത്ത് 10 മണി പയ്യന്നൂർ
ജനു. 18 ന് കാലത്ത് 10 മണി മട്ടന്നൂർ
ജനു. 19 ന് കാലത്ത് 10 മണി കണ്ണൂർ
☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭
നവകേരളമാർച്ച് സമാപിക്കുന്ന കേന്ദ്രങ്ങളിൽ താഴെ കൊടുത്ത പ്രകാരം ജാഥാ ലീഡർ സ. പിണറായി വിജയൻ മാധ്യമ പ്രവർത്തകരെ കാണും. കൃത്യസമയത്ത് തന്നെ പങ്കെടുക്കാൻ താൽപ്പര്യം.
ജനു. 17 ന് കാലത്ത് 10 മണി പയ്യന്നൂർ
ജനു. 18 ന് കാലത്ത് 10 മണി മട്ടന്നൂർ
ജനു. 19 ന് കാലത്ത് 10 മണി കണ്ണൂർ
☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭
ജനുവരി 15: സാന്ത്വന പരിചരണ പ്രവര്ത്തനങ്ങളില് പങ്കാളികളാവുക
കണ്ണൂർ : ജനുവരി 15-നു പാലിയേറ്റീവ് ദിനത്തിന്റെ ഭാഗമായി ഐ ആർ പി സി നടത്തുന്ന സാന്ത്വന പരിചരണ പ്രവർത്തനത്തിൽ മുഴുവൻ പാർടി പ്രവർത്തകരും റെഡ് വളണ്ടിയർമാരും പങ്കാളികളാവണമെന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടറി പി ജയരാജൻ അഭ്യർത്ഥിച്ചു.
അന്നേ ദിവസം പാർടി നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ കിടപ്പിലായ മുഴുവൻ രോഗികളെയും സന്ദർശിച്ച് ഹോം കെയർ സേവനത്തിൽ പങ്കാളികളാവും. ജില്ലാ സെക്രട്ടറി പി ജയരാജൻ കൂത്തുപറമ്പ മുൻസിപ്പാലിറ്റിയിലും കെ പി സഹദേവൻ കണ്ണൂർ ടൗൺ ഈസ്റ്റിലും എം വി ജയരാജൻ പുഴാതിയിലും ജയിംസ് മാത്യു എം എൽ എ മൊറാഴയിലും ടി കൃഷ്ണൻ - തില്ലങ്കേരി, കെ കെ രാഗേഷ് - കാഞ്ഞിരോട്, ടി വി രാജേഷ് - ചെറുതാഴം, കെ എം ജോസഫ് - നടുവിൽ, സി കൃഷ്ണൻ - വെള്ളൂർ, കെ കെ നാരായണൻ - പെരളശ്ശേരി, ഒ വി നാരായണൻ - ഏഴോം, എം പ്രകാശൻ മാസ്റ്റർ - അഴീക്കോട്, എം സുരേന്ദ്രൻ - പാട്യം, വി നാരായണൻ - വെള്ളൂർ, വത്സൻ പനോളി - കൂത്തുപറമ്പ, എൻ ചന്ദ്രൻ - മാവിലായി എന്നിവിടങ്ങളിൽ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ജില്ലാ കമ്മിറ്റി അംഗങ്ങൾ അവരവർ താമസിക്കുന്ന പ്രദേശത്ത് ഹോം കെയർ പ്രവർത്തനത്തിൽ പങ്കാളികളാവും.