യുഡിഎഫ് സര്‍ക്കാര്‍ കേരളവികസനത്തെ പിന്നോട്ടടിച്ചു: പ്രകാശ് കാരാട്ട്
കാസര്‍കോട് : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ ഭരണം കേരള വികസനത്തെ പിന്നോട്ടടിച്ചിരിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ ഇന്ന് തകര്‍ച്ചയുടെ വക്കിലാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന 'നവകേരള മാര്‍ച്ചിന്റെ ഉദ്ഘാടനം കാസര്‍കോട്ട് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കാരാട്ട്.
'നവകേരള മാര്‍ച്ച്' കേരളത്തില്‍ കാലിക പ്രസക്തമായ കാര്യങ്ങളാണ് ഉന്നയിക്കുന്നതെന്ന് കാരാട്ട് പറഞ്ഞു. 'മതനിരപേക്ഷ, അഴിമതി വിമുക്ത, വികസിത കേരളം' മുദ്രാവാക്യമുയര്‍ത്തിയാണ് സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജാഥ സംഘടിപ്പിക്കുന്നത്. ഈ മുദ്രാവാക്യങ്ങളെല്ലാം ഇന്ന് പ്രസ്കതമാണ്. കേരളത്തില്‍ മാത്രമല്ല രാജ്യത്തും നിലവിലുള്ള സാഹചര്യത്തില്‍ വളരെ പ്രസക്തമാണ് ഈ മാര്‍ച്ചും അത് ഉന്നയിക്കുന്ന മുദ്രാവാക്യങ്ങളെന്നും കാരാട്ട് പറഞ്ഞു.
കേരളത്തിന്റെ അഞ്ച് വര്‍ഷത്തെ യുഡിഎഫ് ഭരണം കേരള വികസനത്തെ പിന്നോട്ടടിച്ചിരിക്കുകയാണ്. റബര്‍വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഏലം, കാപ്പി, തുടങ്ങിയ വിളകളുടെ വിലയിടവില്‍ കര്‍ഷകന്‍ വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്.

വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കാലത്ത് ലാഭത്തിലായിരുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ ഇന്ന് വന്‍ തകര്‍ച്ചയുടെ വക്കിലാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തില്‍ ജനജീവിതം ദുസഹമായിരിക്കുകയാണെന്നും കാരാട്ട് പറഞ്ഞു.
കേരളം കണ്ട ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍. ബാര്‍കോഴ,സോളാര്‍ തുടങ്ങി അടിമുടി അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ് മന്ത്രിമാരും സര്‍ക്കാരും. എവിടെ അഴിമതിയുണ്ടോ അവിടെ വികസനം തടസ്സപെടും. നവകേരള മാര്‍ച്ചിലൂടെ അഴിമതിരഹിത കേരളമാണ് സിപിഐ എം പ്രധാനമായും മുന്നോട്ട് വയ്ക്കുന്നതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

യുഡിഎഫ് സര്‍ക്കാരിന്റെ വിജയത്തെ കുറിച്ച് ജനങ്ങളോട് പറയാനാണ് കെപിസിസി പ്രസിഡന്റ് ജനരക്ഷാ മാര്‍ച്ച് എന്ന പേരില്‍ മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ അത്് ജനരക്ഷാ മാര്‍ച്ചല്ല അഴിമതി രക്ഷാമാര്‍ച്ചാണ്. അഴിമതി നടത്തിയ മന്ത്രിമാരെ രക്ഷിക്കാനാണ് ഈ മാര്‍ച്ച്. ബാര്‍ കോഴ കേസില്‍ പ്രതിയായ മുന്‍ ധനമന്ത്രി കെ എം മാണിയെ വിജിലന്‍സിനെ ഉപയോഗിച്ച് ഇത്തരത്തില്‍ രക്ഷിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. ഭാവിയില്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ വരുന്ന ഒരു സര്‍ക്കാരിന് മാത്രമേ അഴിമതി രഹിത ഭരണം കേരളത്തില്‍ കാഴ്ച്ചവെക്കാന്‍ സാധിക്കൂവെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.
ഡല്‍ഹിയിലെ കേന്ദ്രഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് കേരളത്തില്‍ വേരുറപ്പിക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നത്. കേരളത്തിലെ മതസൌഹാര്‍ദ്ദ അന്തരീക്ഷത്തെ ചില ജാതി സംഘടനകളുമായി കൂട്ടുകൂടി തകര്‍ക്കാനാണ് ഇവരുടെ ശ്രമം. ആര്‍എസ്എസിന്റെ അജണ്ടയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന് വേണ്ടിയാണ് ഗോവധം എന്ന പ്രചരണായുധം. ഭീകരവാദത്തെ ചെറുക്കാനാകുന്ന ഏക സംവിധാനം തങ്ങളാണെന്നാണ് ബിജെപി നേതൃത്വത്തിന്റെ വാദം. എന്നാല്‍ ഇതിന് ലഭിച്ച കനത്ത തിരിച്ചടിയാണ് പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ നടന്ന ഭീകരാക്രമണമെന്നും കാരാട്ട് പറഞ്ഞു. മോഡിഭരണത്തിന് തീവ്രവാദി ആക്രമണങ്ങളെ ചെറുക്കാനുള്ള ശേഷയില്ല എന്നാണ് ഇതിലൂടെ തെളിഞ്ഞതെന്നും കാരാട്ട് പറഞ്ഞു.