ആളുകള്‍ ആര്‍ത്തിരമ്പി നവകേരള മാര്‍ച്ചില്‍ ജില്ല ചുവന്നു
കാഞ്ഞങ്ങാട്: ആര്‍ത്തിരമ്പിയ ജനപ്രവാഹവും ചുവപ്പിന്റെ നിറച്ചാര്‍ത്തും പാരമ്യതയിലെത്തിച്ച് സി.പി.എമ്മിന്റെ നവകേരള മാര്‍ച്ച്.അളന്നും മുറിച്ചും ജാഥാക്യാപ്റ്റന്‍ പിണറായി വിജയന്റെ പ്രസംഗം. ജാഥാംഗങ്ങളുടെ അകമ്പടി പ്രസംഗം. ചട്ടഞ്ചാലിലും കാഞ്ഞങ്ങാട്ടും കാലിക്കടവിലും സ്വീകരണം. ജില്ലയിലെ പൊതുയോഗങ്ങളില്‍ പിണറായി വിജയന്‍ പങ്കെടുക്കുമ്പോള്‍ പതിവായി കാണുന്ന ജനപ്രവാഹത്തിന്റെ എത്രയോ ഇരട്ടി ആളുകളാണ് ചട്ടഞ്ചാലിലും കാഞ്ഞങ്ങാട്ടും കാലിക്കടവിലുമെത്തിയത്.......