കമ്പ്യൂട്ടറിനെ എതിര്‍ത്തത് അന്നത്തെ സാഹചര്യത്തില്‍ - പിണറായി
കാസര്‍കോട്: കമ്പ്യൂട്ടര്‍ വന്ന കാലത്ത് അതിനെ എതിര്‍ത്ത് സമരം ചെയ്തത് തൊഴിലിനെ ബാധിക്കുമെന്ന ആശങ്ക കൊണ്ടായിരുന്നുവെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. സാങ്കേതികവിദ്യയോടുള്ള എതിര്‍പ്പല്ല, അന്നത്തെ സാമൂഹ്യചുറ്റുപാടാണ് സമരത്തിനിടയാക്കിയത്.
അങ്ങനെ എതിര്‍ത്തവരെല്ലാം പിന്നീട് വിവര സാങ്കേതികരംഗത്തിന്റെ പുരോഗതിക്കായി നല്ലനിലയില്‍ സഹകരിച്ചു. രാജ്യത്താദ്യമായി കേരളത്തില്‍ നായനാര്‍ ഭരണകാലത്താണ് ഐ.ടി.വികസനത്തിന് ടെക്‌നോപാര്‍ക്ക് സ്ഥാപിച്ചത്. ഐ.ടി.യില്‍ ആദ്യം മുമ്പിലായിരുന്ന കേരളം പിന്നീട് മറ്റ് സംസ്ഥാനങ്ങളേക്കാള്‍ വളരെ പിറകിലായി- പിണറായി പത്രസമ്മേളനത്തില്‍ പറഞ്ഞു.
Read more...